ഇത്രേ ഒള്ളൂ ജീവിതം
തമ്പുരാന്‍ വിളിച്ചു
വിധി
സമയമായി!
വീട്ടുകാര്‍ക്കുപോയി
പാവം മക്കള്‍ അനാഥരായി,
നല്ലമനുഷ്യനായിരുന്നു.
ഇനി മക്കള്‍ രക്ഷപെടും.
ആ പെണ്ണിന്‍റെ കഷ്ടകാലം കഴിഞ്ഞു,
പെട്ടെന്നായിരുന്നു,
തന്തയും തള്ളയും എങ്ങനെ സഹിക്കും,
ഒരു അസുഖവും ഇല്ലായിരുന്നല്ലോ?
എത്ര നാളായി കിടന്ന കിടപ്പില്‍…,
ആ കുഞ്ഞുങ്ങള്‍ക്ക് ഇനി ആരുമില്ല.
എന്തിനാ ഈ കടുംകൈ ചെയ്തത്,
നന്നായി എന്തുമാത്രം വേദന സഹിച്ചു.
ശവം മോര്‍ച്ചറിയില്‍ വച്ചോ?
എനിക്ക് തീരാത്ത നഷ്ടം.
നടുക്കവും ഖേദവും രേഖപ്പെടുത്തുന്നു.
ആദരാഞ്ചലികള്‍.
സ്വത്തൊക്കെ വീതം വച്ചോ?
വില്‍പത്രം എഴുതിക്കാനും.
കേസുകാണും അല്ലെ?
നല്ല മരണം
ഇനി അങ്ങേര്‍ക്ക് എന്തും ആകാമല്ലോ!

ഇനി അങ്ങേര്‍ക്ക് എന്തും ആകാമല്ലോ! :)